യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന് പറഞ്ഞ് സംസ്ഥാന അവാർഡ് നിഷേധിച്ച അഭിജിത്ത് വിജയന് അന്താരാഷ്ട്ര പുരസ്കാരം. യേശുദാസിനെ അനുകരിച്ച് പാടി എന്നതിന്റെ പേരിലാണ് അഭിജിത്തിന് മികച്ച ഗായകനുള്ള അവാർഡ് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി നിഷേധിച്ചത്. ടൊറന്റോ ഇന്റർനാഷണൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ് 2018 ൽ മികച്ച ഗായകനുള്ള അവാർഡാണ് അഭിജിത്തിന് ലഭിച്ചത്. നടൻ ജയറാമാണ് ഈ വാർത്ത തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. ഫെയ്സ്ബുക്ക് വീഡിയോയിലൂടെ അഭിജിത്തും അവാർഡ് കിട്ടിയ സന്തോഷം പങ്കു വച്ചു.
ആകാശമിഠായി എന്ന ചിത്രത്തിലെ ‘ആകാശപ്പാല കൊമ്പത്ത്’ എന്ന ഗാനത്തിനാണ് അഭിജിത്തിന് അവാർഡ് ലഭിച്ചത്. ജയറാം തന്നെയാണ് ഈ ഗാനം പാടാൻ അഭിജിത്തിന്റെ പേര് നിർദ്ദേശിച്ചത്. ജനകീയ വോട്ടെടുപ്പിലൂടെയാണ് മികച്ച ഗായകനെ തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക