കായംകുളം: കായംകുളത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. കുറ്റിത്തെരുവിലെ കലായി, ഇന്ദ്രപ്രസ്ഥ, ബ്രീസ്, ശ്രീദേവി, റോയല്‍, ന്യൂ ഹോട്ടല്‍, പുള്ളികണക്കിലെ കെടിഡിസി എന്നീ ഹോട്ടലുകളില്‍ നിന്നുമാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്. നഗരസഭയുടെ ആരോഗ്യ വിഭാഗമായിരുന്നു റെയ്ഡ് നടത്തിയത്.
ദിവസങ്ങള്‍ പഴക്കമുള്ള കറികള്‍ ഉള്‍പ്പെടെയാണ് പിടികൂടിയത്. ഇവരില്‍നിന്ന് പിഴ ഈടാക്കിയതായും വരും ദിവസങ്ങളില്‍ റെയ്ഡ് ശക്തമാക്കുമെന്നും നഗരസഭ സെക്രട്ടറി എല്‍.എസ്. സജി പറഞ്ഞു. റെയ്ഡിന് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ബാബു.കെ.കെ, ഹെൽത്ത് ഇൻസ്പെക്ടറന്മാരായ ഷെജി.കെ.എസ്, അജി സ്റ്റീഫൻ, അനീസ്.ഐ എന്നിവർ നേതൃത്വം നൽകി.
കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും; വ്യോമയാന മന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക