താരസംഘടനയായ അമ്മയിൽ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വുമൺ ഇൻ സിനിമ കളക്റ്റീവ് രംഗത്ത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡബ്ള്യു സി സി പ്രതിഷേധം വ്യക്തമാക്കിയത്. തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ അപലപിക്കുന്നുവെന്നും ഇത് കടുത്ത സ്ത്രീ വിരുദ്ധ നിലപാടാണെന്നും ഡബ്ള്യു സി സി കുറിച്ചു.
https://www.facebook.com/WomeninCinemaCollectiveOfficial/posts/1734493286658841
വിചാരണപോലും തുടങ്ങുന്നതിന് മുൻപാണ് ആരോപണ വിധേയനെ തിരിച്ചെടുത്തതെന്നും ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിനു മുമ്പ് നിങ്ങൾ തിരിച്ചെടുക്കുന്നത്. അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ എന്നും സംഘടന ചോദിച്ചു.
കാര്‍ ഓട്ടോയില്‍ ഇടിച്ച് അഞ്ച് പേര് മരിച്ചു; അഞ്ച് പേര്‍ക്ക് പരുക്കേറ്റു
പ്രതികരിക്കാൻ ഇവിടെ എഴുതുക