വണ്ണം കുറയ്ക്കാനായി പ്രഭാത വ്യായാമത്തിന് ശേഷം ചുരയ്ക്കാ ജ്യൂസ് കഴിച്ച യുവതി മരിച്ചു. ജൂസ് കഴിച്ച് അരമണിക്കൂറിനുളളില്‍ തന്നെ ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തലച്ചോറില്‍ രക്തസ്രവമുണ്ടാവുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
പൂനെയിലാണ് സംഭവം നടന്നത്. 41 വയസ്സുകാരിയായ യുവതിയാണ് മരണപ്പെട്ടത്. ഇവര്‍ ദിവസവും വ്യായാമം ചെയ്യുന്ന ശീലമുളളതിനാല് നല്ല ആരോഗ്യവതിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ചുരയ്ക്കാ ജൂസ് കഴിച്ച് മുമ്പും മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേടായ ചുരയ്ക്ക ജ്യൂസില്‍ ഉള്‍പ്പെട്ടതാകാം മരണത്തിന് കാരണമെന്നാണ് നിഗമനം. കാരണം കേടായ ചുരയ്ക്കയില്‍ അടങ്ങിയ ക്യൂക്കൂര് ബിറ്റാസിന് എന്ന മാരക വിഷം ശരീരത്തെ ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഇനിമുതൽ എ ടി എമ്മിൽ നിന്നും പണം പിൻവലിക്കാൻ പിൻ നമ്പർ നൽകേണ്ടി വരില്ല; പുതിയ സംവിധാനം ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക