കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ടി.വി. ജേണലിസം എന്നിവയിലെ പി.ജി. ഡിപ്ലോമ കോഴ്സുകള്‍ക്ക് ജൂലൈ അഞ്ചുവരെ അപേക്ഷിക്കാം. പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം.
പ്രായം 31.05.2018-ല്‍ 30 വയസ്സ് കവിയരുത്. അഭിരുചിപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷാഫോറവും പ്രോസ്പെക്ടസും അക്കാഡമി വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക