ജമ്മു കശ്മീരിലെ പുൽവാമയിൽ നിന്ന് എ കെ 47 തോക്കുമായി കാണാതായ പോലീസുദ്യോഗസ്ഥൻ ഭീകര സംഘടനയിൽ ചേർന്നതായി സൂചന. ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദിനാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്പെഷ്യൽ പോലീസ് ഓഫീസറായ ഇർഫാൻ അഹമ്മദ് ധാറിനെയാണ് ചൊവ്വാഴ്ച പാംപോർ സ്റ്റേഷനിൽ നിന്നും കാണാതായത്. ഹിസ്ബുൾ മുജാഹിദിൻ വക്താവ് ബുർഹാൻ ഉ ദിൻ ആണ് ഇർഫാൻ തങ്ങളുടെ സംഘടനയിൽ ചേർന്നെന്ന അവകാശവാദം ഉന്നയിച്ചത്. പുൽവാമ കകപ്പുര സ്വദേശിയാണ് ഇർഫാൻ. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബസിൽ വച്ച് അപമര്യാദയായി പെരുമാറിയ യുവാവിന് യുവതിയുടെ ‘കാൽപ്രയോഗം ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക