സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികളിലും അംഗീകൃത ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ട്രാൻസ് ജെൻഡർ വിദ്യാർത്ഥികൾക്കായി 2 അധിക സീറ്റുകളനുവദിക്കാൻ സർക്കാർ ഉത്തരവ്.
ട്രാൻസ് ജെൻഡർ വിഭാഗത്തിന്റെ സമഗ്ര പുരോഗതിക്കായി സാമൂഹ്യനീതി വകുപ്പിന്റെ ശുപാർശയനുസരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. പല കാരണങ്ങളാൽ പഠിത്തം മുടങ്ങിയ ട്രാൻസ് ജെൻഡർ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക