തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഡിജിപിയെ മുന്നില്‍ നിര്‍ത്തി മുഖ്യമന്ത്രി ഫയല്‍ ഒപ്പിടുന്ന ചിത്രമാണ് ഭക്ഷണം കഴിക്കുന്നതായി മോര്‍ഫ് ചെയ്ത് മാറ്റിയത്. ഈ സംഭവത്തിലാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം പിണറായി വിജയന് പോലീസ് സ്റ്റേഷന് ഉദ്ഘാടനം ചെയ്തശേഷം സ്റ്റേഷന് ഹൗസ് ഓഫീസറുടെ കസേരയിലിരുന്ന് ജനറല്‍ ഡയറിയില്‍ ഉദ്ഘാടനം ചെയ്തതായി രേഖപ്പെടുത്തുന്ന ചിത്രമാണ് മോര്‍ഫ് ചെയ്തത്. ഈ ചിത്രമാണ് മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്നതായി മോര്‍ഫ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക