പതിനഞ്ച് ദിവസം നീണ്ടു നിന്ന ആശങ്കകൾക്കും പ്രാർത്ഥനയ്ക്കും രക്ഷാപ്രവർത്തനങ്ങൾക്കുമൊടുവിൽ തായ്ലൻഡിലെ ഗുഹയിലകപ്പെട്ട കുട്ടികളിൽ നിന്നും ആറ് പേരെ പുറത്തെത്തിച്ചു. പുറത്തെത്തിച്ച കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ബി ബി സി റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച പ്രാദേശിക സമയം പത്തു മണിക്കാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ രണ്ട് മണിക്കൂർ നേരത്തെ കുട്ടികളെ പുറത്തെത്തിക്കാൻ സാധിച്ചു. ബാക്കിയുള്ള കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. കുട്ടികൾക്കൊപ്പം ഗുഹയ്ക്കുള്ളിലുള്ള ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് ആരോഗ്യനില മോശമായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിച്ചത്.
ജപ്പാനിൽ വെള്ളപ്പൊക്കത്തിൽ 48 മരണം; 100 പേരെ കാണാതായി
പ്രതികരിക്കാൻ ഇവിടെ എഴുതുക