‘ തേർഡ് ഐ ‘ എന്ന ഷോര്‍ട്ട്ഫിലിം കൂടുതല്‍ പ്രേക്ഷക ശ്രദ്ധനേടിമുന്നേറുകയാണ്. ഇതുവരെ ഒരുലക്ഷത്തിലധികം ആളുകൾ ഈ ചിത്രം കണ്ടുകഴിഞ്ഞു. ഇത് നമുക്ക് പരിചയമില്ലാത്ത കഥ അല്ല. നമ്മുടെ കൺമുന്നിൽ നടന്നിട്ടും നാം കാണാതെ പോകുന്ന കാഴ്ചകൾ മാത്രമാണു തേർഡ് ഐ എന്ന ഈ കൊച്ചു ചിത്രം.
വ്യത്യസ്തമായ കഥാ ആവിഷ്കാരം ആയതിനാലും സ്ഥിരം ക്ലീഷേ സങ്കല്പങ്ങൾ അല്ലാത്തതിനാലും കണ്ടിരിക്കാൻ ഒരു പുതുമയുണ്ട്. ശബ്ദം ക്യാമറ സംവിധാനം അഭിനയം എല്ലാം മികച്ചു നിൽക്കുന്നു. അഭിനേതാക്കൾ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു.
ഇപ്പോ എന്തിനും ഏതിനും ഷോർട് ഫിലിം പിടിക്കാൻ ഇറങ്ങി പുറപ്പെടുന്നവരിൽ നിന്നും മാറിയ ചിന്തകളുടെ ഒരു ഉത്തരമെന്നോണം കാഴ്ചക്കാർക്ക് സമ്മാനിക്കാൻ സാധിച്ചു ഷോർട്ട് ഫിലിം എന്നതിലുപരി പൊതുജനങ്ങൾക്ക് ഒരു സന്ദേശം കൂടി ഈ കൊച്ചു ചിത്രം നൽകുന്നുണ്ട്.
തേർഡ് ഐ സംവിധാനം നിർവഹിച്ചിരിക്കുന്നത് വിപിൻദാസ് ഡി എസ് ആണ്. ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് അജ്മലും, ചിത്ര സംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് സാജൻ പോളുമാണ്. ജാസ്മിൻ മുന്ന, നിതിൻ എൻ നായർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
പെണ്ണിനെ “വെറും” പെണ്ണായി കാണുന്നവരുടെ മുന്നിലേക്ക്; പെണ്ണ് ഷോർട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക