തിരുവനന്തപുരം: തമ്പാനൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർ യാത്രക്കാരനെ മർദിച്ചു.
മീനുമായി ബസ്സിൽ കയറി എന്ന കാരണത്താലാണ് യാത്രക്കാരനെ മർദിച്ചത്. യാത്രക്കാരന്റെ തലയിൽ ടിക്കറ്റ് റാക്ക് കൊണ്ട് അടിക്കുകയായിരുന്നു. യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ്സിൽ നിന്നും നിലവിളി കേട്ടാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. കണ്ടക്ടർക്കെതിരെ പോലീസ് കേസെടുക്കുമെന്നു അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക