മലപ്പുറം: തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് മറിഞ്ഞു. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ദേശീയപാതയില്‍ എടരികോട് പാലച്ചിറമാടില്‍ ആണ് അപകടം ഉണ്ടായത്.
കോഴിക്കോട് നിന്നും തൃശൂര്‍ക്ക് വരികയായിരുന്ന വിനായക എന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക