കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്കി എന്ന കുറ്റത്തില്‍ പ്രതിയായ ജി.എന്‍.പി.സി. (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിനായ അജിത് കുമാര്‍ രാജ്യം വിട്ടതായി സൂചന.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നു കാണിച്ച ജി.എന്‍.പി.സി എന്ന ഫേസ്ബുക് കൂട്ടായ്മ്മയ്ക്കെതിരെ എക്സൈസാണ് കേസ് എടുത്തത്. ഇതിനെ തുടര്ന്ന്ഗ്രുപ്പ് അഡ്മിനായ അജിത് കുമാര്‍ ഒളിവിലായിരുന്നു.
രാജ്യം വിട്ടു എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസും എക്സൈസും എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ഗ്രൂപ്പ് അഡ്മിന്മാര്ക്ക് മദ്യക്കമ്പനികളുമായി ബന്ധമുള്ളതായും സൂചനകളുണ്ട്. അഡ്മിന്മാരുടെ വീട്ടിലും ചില ബാറുകളിലും നടത്തിയ റെയ്ഡില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എക്സൈസ് അധികൃതര്‍ക്ക് ലഭിച്ചു. ചില കമ്പനികളുടെ മദ്യം പ്രോത്സാഹിപ്പിക്കാന്‍ ഗ്രൂപ്പിലൂടെ ശ്രമം നടന്നത് ഇതിന്റെ ഭാഗമാണെന്ന് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക