മോഹൻലാലിനെയും സുര്യയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യയുടെ 37 മത് ചിത്രത്തിൽ അല്ലു സിരീഷിന് പകരം ആര്യ എത്തുന്നു. ചിത്രം കഴിഞ്ഞ മാസം ലണ്ടനിൽ ചിത്രീകരണം ആരംഭിച്ചു.
ഡേറ്റ് സംബന്ധമായ ചില കാരണങ്ങളാലാണ് താൻ ചിത്രത്തിൽ നിന്നും പിന്മാറുന്നതെന്ന് അല്ലു സിരീഷ് അറിയിച്ചു. ഇക്കാര്യം സംവിധായകനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
‘ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്, എന്നാല്‍ എനിക്ക് പോകേണ്ടി വന്നു. കെ വി ആനന്ദ് സാറിനും സൂര്യ സാറിനും ലൈക പ്രൊഡക്ഷന്‍സിനും ഞാന്‍ നന്ദി അറിയിക്കുന്നു. ഭാവിയിലെങ്കിലും ഈ ടീമുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ അല്ലു സിരീഷ് കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജിന്റെ ലൂസിഫറിൽ സംവിധായകൻ ഫാസിൽ നടനാകുന്നു; ചിത്രത്തിൽ ഫാസിലിന് പള്ളീലച്ചന്റെ വേഷം
പ്രതികരിക്കാൻ ഇവിടെ എഴുതുക