ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകലക്ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. അംഗന്‍വാടികളും അവധി ബാധകമാണ്.
മഴക്കെടുതിമൂലം കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടിയാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൂടിയാണ് അവധി പ്രഖ്യാപിച്ചത്.
മറ്റ് താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്.
കോട്ടയത്ത് പരുത്തുംപാറ എല്‍.പി സ്കൂള്‍, മൂലേടം അമൃത ഹൈസ്കൂള്‍ എന്നിവയൊഴികെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക