ലേബലുകളുള്ള സാധനങ്ങൾ വില കൂടിയവയാണെന്നു കരുതി പലരും ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇത് തെറ്റായ ധാരണയാണ്.പിഎല്‍യു കോഡ് അഥവാ പ്രൈസ് ലുക്ക്അപ്പ് നമ്പർ എന്നാണ് ഇത് അറിയപ്പെടുന്നത്.
പഴങ്ങളും പച്ചക്കറികളും എങ്ങനെ ഉൽപാദിപ്പിച്ചുവെന്നും അവ ജനിതക വിളകളാണോ, രാസവളങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നുമൊക്കെ ഈ കോഡ് വഴി കണ്ടെത്താന്‍ സാധിക്കും. നാലക്കത്തിൽ അവസാനിക്കുന്ന പിഎല്‍യു കോഡിലൂടെ പച്ചക്കറി അല്ലെങ്കിൽ പഴം ഏതാണെന്ന് അറിയാൻ സാധിക്കും.
ഉദാഹരണത്തിന് 4011 ആയിരിക്കും വാഴപ്പഴത്തിന്റെ പിഎല്‍യു കോഡ്.
8 ൽ തുടങ്ങുന്ന അഞ്ചക്ക നമ്പരാണ് കോഡ് എങ്കിൽ സൂക്ഷിക്കുക, ആ പഴങ്ങളും പച്ചക്കറികളും ജനതികമാറ്റം വരുത്തിയവയാണ്. അതുകൊണ്ട് ഇനി കടകളില്‍ പോകുമ്പോൾ ഈ കോഡ് നോക്കി സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക