പ്രമുഖ ഓൺലൈൻ മെസ്സേജിങ് പ്ലേറ്റ്ഫോമായ വാട്സ്ആപ്പിൽ ഗ്രൂപ്പ് വീഡിയോ ഓഡിയോ കോളിങ് സേവനം ലഭ്യമായി. ഇന്നലെ മുതൽ ഈ സേവനം ആരംഭിച്ചു. ഇത് പ്രകാരം ഒരാൾക്ക് ഒരേസമയം നാല് പേരുമായി ഗ്രൂപ്പ് കോളിങ് നടത്താം. ആഡ് പാര്‍ട്ടിസിപ്പന്റ് എന്ന ബട്ടണ്‍ ഉപയോഗിച്ച് കൂടുതൽ പേരെ കോളിലേക്ക് ആഡ് ചെയ്യാവുന്നതാണ്.
ആന്‍ഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക. എന്നാല്‍ ഗ്രൂപ്പ് വോയ്സ് കോളുകളില്‍ നിന്ന് വീഡിയോ കോളിലേക്ക് മാറ്റാനുള്ള ഓപ്ഷന് നിലവില്‍ ഇല്ല. എന്നാല്‍ വീഡിയോ കോള്‍ ചെയ്യുമ്പോൾ ക്യാമറ ഓഫ് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും.
വോയ്സ് കോളോ വീഡിയോ കോളോ ചെയ്യുന്നതിനിടയില്‍ ഒരാളെ കോണ്ടാക്റ്റില് നിന്നും റിമൂവ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്.
വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് തടയാൻ പുതിയ നീക്കവുമായി വാട്സാപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക