ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കുന്നതിനെത്തുടർന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിലെ നാലാമത്തെ ഷട്ടറും തുറക്കാൻ സാധ്യത. ഇന്ന് രാവിലെ 7 ന് രണ്ട് ഷട്ടറുകൾ കൂടി തുറന്നിരുന്നു. രണ്ടും നാലും ഷട്ടറുകളാണ് രാവിലെ തുറന്നത്. ഇന്നലെ തുറന്ന മൂന്നാമത്തെ ഷട്ടർ അടച്ചിട്ടില്ല.
ഇന്ന് ഉച്ച 12 മണി വരെ ജലനിരപ്പ് 2401.46 അടിയായി. ഇതിനിടെ മൂന്നു ഷട്ടറുകളും ഒരു മീറ്റര്‍ ഉയര്‍ത്തി. സെക്കന്റില്‍ മൂന്നു ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തുപോകുന്നത്. ഉച്ചയ്ക്ക് ശേഷം ആറു ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കി വിടാനും സാധ്യതയുണ്ട്.
ചെറുതോണി ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലുള്ളവരും പെരിയാർ നദിയുടെ കരയിലുള്ളവരും അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക