ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങി കികി ഡാൻസിങ് ചലഞ്ച് എടുത്ത യുവാക്കൾക്ക് കോടതിയുടെ വക കിടിലൻ പണി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കാൻ തക്ക പ്രവൃത്തി ചെയ്ത യുവാക്കൾക്ക് 3 ദിവസം തുടർച്ചയായി 5 മണിക്കൂർ വീതം റെയിൽവേ സ്റ്റേഷനും പരിസരവും വൃത്തിയാകാനാണ് കോടതി ശിക്ഷ നൽകിയത്. വാസായ് റെയില്‍വേ കോടതിയാണ് ഈ വിധി പ്രഖ്യാപിച്ചത്.
തിരക്കേറിയ വാസായ് റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പുറത്ത് ചാടി പുറത്തിറങ്ങി നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ചത്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കിക്കി ചലഞ്ച് വീഡിയോ ഒരാഴ്ച കൊണ്ട് 2.2 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തില്‍ ശ്യാം ശര്‍മയെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ നല്കിയ വിവരം അനുസരിച്ച് ധ്രുവ്, നിഷാന്ത് എന്നീ യുവാക്കളെ കൂടി പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക