രാവിലെ ഉണർന്നയുടൻ നാം കണി കാണുന്ന വസ്തുവും നമ്മുടെ അന്നത്തെ ദിവസവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നത് പണ്ടുകാലം മുതലേ ഉള്ള വിശ്വാസമാണ്. അതുകൊണ്ട് തന്നെ ശുഭകരമായ വസ്തുക്കൾ മാത്രം നാം എന്നും കണി കാണാൻ ശ്രമിക്കാറുണ്ട്. മോശമായ എന്തെങ്കിലും വസ്തുക്കളോ മറ്റോ എഴുന്നേറ്റയുടൻ നമ്മുടെ കണ്ണിൽപെട്ടാൽ അന്നത്തെ ദിവസം പോയികിട്ടി എന്ന് നാം തമാശയ്ക്കെങ്കിലും പറയാറുണ്ട്. ദിവസം മുഴുവൻ നല്ലത് വരുത്താൻ എന്തൊക്കെ വസ്തുക്കളാണ് കണികാണേണ്ടതെന്ന് നമുക്ക് നോക്കാം….
പാൽ, തൈര് എന്നിവ
രാവിലെ എഴുന്നേല്ക്കുമ്പോള് കണികാണാന്‍ ഒരു കപ്പ് തൈരോ പാലോ മുന്നില്‍ കരുതുക. ഇത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും.
ശങ്കിന്റെ ശബ്ദം
ശങ്കിന്റെ ശബ്ദം കേട്ടുണരുന്നതും അമ്പലത്തിലെ മണിമുഴക്കം കേള്‍ക്കുന്നതും ശുഭദിനം സമ്മാനിക്കും.
കരിമ്പിന് തോട്ടം
കരിമ്പിന് തോട്ടം കണികാണുന്നത് വരുംകാലത്ത് സമ്പത്ത് വര്‍ധിപ്പിക്കുന്നതിനെ സൂചിപ്പിക്കും.
നിറഞ്ഞൊഴുകുന്ന വെള്ളം
നിറഞ്ഞൊഴുകുന്ന അരുവിയെയും മൂങ്ങയെയും സ്ഥിരമായി കാണുന്നെങ്കില്‍ നിങ്ങള്‍ക്ക് ഉടന്‍ പണം ലഭിക്കും.
ചുവപ്പ് വസ്ത്രം ധരിച്ച സ്ത്രീ
യാത്രയ്ക്ക് പോകാന്‍ ഒരുങ്ങുന്ന നേരത്ത് ചുവന്ന വസ്ത്രം ധരിച്ച സ്ത്രീയെ കണികാണുന്നത് പോകുന്ന കാര്യങ്ങള്‍ക്ക് വിജയം കൈവരിക്കുന്നതിന്റെ സൂചനയാണ്.
തേങ്ങ, പൂക്കൾ, മയിൽ
തേങ്ങയും പൂക്കളും മയിലും കണികാണുന്നത് ഭാഗ്യത്തെ സൂചിപ്പിക്കുന്നു.
നാണയങ്ങള്‍ ലഭിക്കുന്നത്
രാവിലെ എഴുന്നേല്ക്കുമ്പോള് സ്ത്രീകള്‍ നാണയങ്ങള്‍ നല്‍കുന്നത് ഐശ്വര്യം വരുത്തും.
വെള്ളുത്ത പശു
വീട്ടില്‍ നിന്നും ഇറങ്ങുന്ന നേരത്ത് വെള്ളുത്ത പശുവിനെ കണികാണുന്നത് നല്ലതാണ്.
പാമ്പ്, കുരങ്ങന്, പട്ടി, പക്ഷി
പാമ്പ്, കുരങ്ങന്, പട്ടി, പക്ഷി എന്നിവയില്‍ യാത്രയില്‍ വലത് വശത്ത് കാണുന്നത് യാത്ര സുരക്ഷിതമാകും എന്നതിന് ലക്ഷണമാണ്.
മൃതശരീരം
മൃതശരീരം കണികാണുന്നത് നല്ലതല്ല എന്നൊരു തെറ്റിധാരണയുണ്ട് പലര്‍ക്കിടയിലും എന്നാല്‍ അത് തെറ്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക