മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ക്ഷേത്ര ഭണ്ഡാരത്തിലെ മുഴുവൻ തുകയും കൈമാറി ഒരു ക്ഷേത്രം. കണിയാശേരി മഹാവിഷ്ണു ക്ഷേത്ര ഭാരവാഹികളാണ് കാണിക്കയായി ലഭിച്ച തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി നന്മയുടെ മാതൃകയായത്.
ക്ഷേത്രം തന്ത്രി അനില്‍ ദിവാകരന് നമ്ബൂതിരിയാണ് ഭണ്ഡാരം ദുരിതാശ്വാസനിധിയിലേക്ക് സമര്‍പ്പണം നടത്തിയത്. ദൈവത്തിന് ഭക്തര്‍ നല്കിയ കാണിക്ക പ്രളയക്കെടുതിയ്ക്ക് ആശ്വാസം പകരാന്‍ വിനിയോഗിച്ചുകൊണ്ട് മാതൃകയായിരിക്കുകയാണ് കീഴില്ലം കണിയാശേരി മഹാവിഷ്ണു ക്ഷേത്രം ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക