മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ് താരസഹോദരന്മാരായ സൂര്യയും കാർത്തിയും 25 ലക്ഷം രൂപ വീതം സംഭാവന ചെയ്യും. തമിഴ് നാട്, കർണാടക സർക്കാരുകൾ നേരത്തെ തന്നെ കേരളത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു.
സംസ്ഥാനം നേരിടുന്ന ഈ ദുരവസ്ഥയെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട് മലയാളത്തിലെ ചലച്ചിത്രതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
നടന്മാരായ മോഹന്‍ലാല്‍, ജയറാം നടിമാരായ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശൻ , ശോഭന എന്നിവരാണ് സഹായഭ്യര്‍ഥനയുമായി രംഗത്ത് വന്നത്. ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുക എന്ന പോസ്റ്റ് സ്വന്തം ഫേസ്ബുക്ക് വാളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
നേരത്തെ നടന്മാരായ നിവിന്‍ പോളിയും മമ്മൂട്ടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്മെന്ന് അഭ്യര്‍ഥിച്ച് പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.
മഴക്കെടുതി: ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ സൗജന്യമായി എത്തിക്കും; കെ എസ് ആർ ടി സി
പ്രതികരിക്കാൻ ഇവിടെ എഴുതുക