ഇസ്ലാം മതവിശ്വാസികളുടെ പുണ്യ ഉത്സവമായ ബലിപെരുന്നാൾ കേരളത്തിൽ ഈ വർഷം ഓഗസ്റ്റ് 22 ന്.
സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഈമാസം 22 ന് ആയിരിക്കുമെന്ന് മുതിര്‍ന്ന മതനേതാക്കളും വിവിധ ഖാസിമാരും അറിയിച്ചു. കാപ്പാട് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം.
അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ആഘോഷം ഈമാസം 21ന് ആയിരിക്കും. സൗദിയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ 21ന് ബലിപെരുന്നാള്‍ ആഘോഷം.
സൗദിയില്‍ അഞ്ച് ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒടുവിൽ മലയാളം സൂപ്പർ താരങ്ങളും; ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം നൽകും
പ്രതികരിക്കാൻ ഇവിടെ എഴുതുക