കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകളക്ടര്‍മാര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
വയനാട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ അംഗണവാടികള്‍ അടക്കമുള്ളവയ്ക്കാണ് അവധി.
കാലിക്കറ്റ് സര്‍വ്വകലാശാലയും ആരോഗ്യസര്‍വ്വകലാശാലയും ഈമാസം 29 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക