പ്രളയമനുഭവിക്കുന്ന കേരളത്തിന് 20 കോടി രൂപ ധനസഹായം നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു. കഴിയാവുന്നത്ര സഹായം കേരളത്തിനു നല്കാന് തയാറാകണമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി 10 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചു.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും.
ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാരങ്ങള്‍ കാലതാമസമില്ലാതെ വിതരണം ചെയ്യാന്‍ ഇന്‍ഷ്വറന്‍സ് ക്യാമ്പുകൾ നടത്താന്‍ കമ്പനികൾക്ക് നിര്‍ദ്ദേശം നല്‍കും.
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനായി പ്രത്യേക സഹായം നല്‍കും.
വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ വീടുകള്‍ പുനര്‍ നിര്‍മ്മിച്ച് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക