സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു സാഹചര്യത്തിൽ കാസർഗോഡ് ഒഴികയുള്ള ജില്ലകളിൽ അതീവ ജാഗ്രത നിർദേശം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പാലക്കാട് മുണ്ടൂര്‍ ചെമ്പക്കര വീട്ടില്‍ നിര്‍മ്മല (50) ആണ് മരിച്ചത്.
ഇതോടെ എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ഒൻമ്പത് ആയി. 68 പേരാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്. 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗ നിര്‍ണയത്തിനായി കോഴിക്കോട് ഡിഎംഒ ഓഫീസില്‍ കണ്ട്രോള് റൂം തുറന്നു. എലിപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നത തല യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക