കൊല്ലം: പത്തനാപുരത്ത് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ പത്തുമണിക്ക് കോണ്‍വെന്റ് സെമിത്തേരിയിലാണ് സംസ്കാരം നടത്തുക.
പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനങ്ങളും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തില്‍ സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.
കടുത്ത വിഷാദ രോഗത്തിന് അടിമയാണ് സിസ്റ്റര്‍ സൂസമ്മ
എന്ന് മറ്റു കന്യാസ്ത്രീകള്‍ നല്‍കിയിരിക്കുന്ന മൊഴി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചും അസ്വഭാവികമായ രീതില്‍ ഒന്നും കണ്ടെത്തിയിട്ടില്ല.
വെള്ളം ഉളളില്‍ ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയപ്പെടുന്നത്. കന്യാസ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് മറ്റു കന്യാസ്ത്രീകളുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക