വിക്രമിന്റെ സൂപ്പർഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗം സാമി സ്ക്വയർ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് വിക്രമിന്റെ നായികയായി എത്തിയത് തൃഷയായിരുന്നു. അന്ന് സൂപ്പർഹിറ്റ് ആയതാണ് വിക്രം തൃഷ ജോഡികൾ. എന്നാലിപ്പോൾ സാമിയുടെ രണ്ടാം ഭാഗത്തു നിന്നും തൃഷ സ്വയം പിന്മാറിയതിനു പിന്നിൽ കീർത്തി സുരേഷാണെന്നാണ് റിപ്പോർട്ടുകൾ.
സാമി സ്ക്വയറിൽ തൃഷയുടെ കഥാപാത്രം മരിക്കുകയാണ്. പിന്നീട് കീർത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് കൂടുതൽ ലഭിക്കും. ഇത് അത്ര രസിക്കാത്തത് കൊണ്ടാണ് തൃഷ ചിത്രത്തിൽ നിന്നും പിന്മാറിയതെന്നാണ് സൂചനകൾ. ചിത്രത്തിനായി അഡ്വാൻസ് വാങ്ങിയതിന് ശേഷമാണ് താരം ചിത്രത്തിൽ നിന്നും പിന്മാറിയത്. തൃഷ കൈവെടിഞ്ഞ വേഷം ഇപ്പോൾ അവതരിപ്പിക്കുന്നത് ഐശ്വര്യ രാജേഷാണ്.
വിജയ് സേതുപതി നായകനാകുന്ന 96 ആണ് തൃഷയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. ചിത്രത്തിന്റെ ട്രെയ്ലറും ഗാനവും ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക