ഭക്ഷണം അമിതമായി കഴിച്ചുകൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കാം. അമിതമായ പ്രാതല്‍ പൊണ്ണത്തടി കുറക്കുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്തര്‍ പറയുന്നത്. പ്രഭാതത്തില്‍ പ്രോട്ടീനും നാരുകളുമടങ്ങിയ ഭക്ഷണം
അമിതമായി കഴിക്കുക എന്നാതാണ് ഭാരം കുറക്കുവാനുള്ള എളുപ്പവഴിയായി പഠനം പറയുന്നത്. ശരീരഭാരം കുറയാനായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്
തെറ്റായ പ്രവണതയാണ്.
അതുപോലെ തന്നെ പ്രാതലില്‍ മുട്ട കഴിക്കുന്നതും നല്ലതാണ്. മുട്ടയിലെ പ്രോട്ടീന്‍ വിശപ്പ് തടയുന്നതോടൊപ്പം ശരീരത്തിലെ അധിക കലോറിയെ എരിച്ചുകളയുകയും ചെയ്യുന്നു. എന്നാല്‍, പഞ്ചസാരയും മധുര പലഹാരങ്ങളും ഒഴിവാക്കുക. മധുരം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതോടൊപ്പം നിങ്ങളിലെ വിശപ്പിനെ വര്‍ധിപ്പിക്കുകയും ചെയ്യും.
അമിത ഭാരം കുറക്കാനായി പ്രാതലും ഉച്ച ഭക്ഷണവും നന്നായി കഴിച്ച് രാത്രി ഭക്ഷണം ഒഴിവാക്കുന്ന രീതിയും ഫലപ്രതമാണെന്നും പഠനം പറയുന്നു. രാത്രി
ഭക്ഷണം പൂര്‍ണമായി ഒഴിവാക്കി 18 മണിക്കൂര്‍ ഫാസ്റ്റിങ് നടത്തിയാല്‍ അത് അമിത ഭാരം കുറക്കാന്‍ ഫലപ്രതമായ രീതിയാണെന്നാണ് ചെക്ക്
റിപ്ലബിക്കിലെ ലോമ ലിന്റാ യൂണിവേഴ്സിറ്റി പഠനം വ്യക്തമാക്കുന്നത്.
കാൻസർ ഒഴിവാക്കണോ; എന്നാൽ പായ്ക്കറ്റ് ജ്യൂസിനോട് ബൈ പറഞ്ഞോളൂ; കാരണം അറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക