കൊല്ലം കൊട്ടാരക്കരയിൽ ഇന്നലെ രാവിലെ പെയ്ത മഴയുടെ അമ്പരപ്പിലാണ് നാട്ടുകാർ. ഒരു മഴ പെയ്താൽ ഇത്ര അമ്പരക്കാൻ കാരണം വേറൊന്നുമല്ല. പെയ്ത മഴയുടെ നിറം പാലിന്റേതായിരുന്നു.
എം.സി റോഡില്‍ സദാനന്ദപുരം മുതല്‍ പനവേലി വരെ രണ്ടര കിലോമീറ്ററോളം ദൂരത്തിലാണ് പാല്ക്കടല് പോലെ വെള്ളം പതഞ്ഞൊഴുകിയത്. അത്ഭുതക്കാഴ്ചയില്‍ നാട്ടുകാർ അമ്പരന്നു. 10 മിനിട്ടോളം നീണ്ട മഴയില്‍ വാഹനങ്ങളുടെ ചക്രങ്ങളിലും വെള്ളപത പുരണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക