കുറെ ദിവസമായി നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികളുടെ പേരില്‍ ട്രെയിനുകള്‍ റദാക്കുന്നതിനെതിരെ വന്‍ പ്രതിഷേധം. ചില ട്രെയിനുകള്‍ ഒക്ടോബര്‍ ആറു വരെ റദ്ദാക്കുകയും ചിലത് ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അതിനു പുറമേയാണ് ഇപ്പോള്‍ കുറേയെണ്ണം ഈ മാസം 23 വരെ റദ്ദാക്കിയത്. പത്തു പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ട് പാസഞ്ചറുകള്‍ ഭാഗികമായുമാണ് 23 വരെ റദ്ദുചെയ്തത്.
56043-ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, 56044-തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, 56333 പുനലൂര്‍-കൊല്ലം പാസഞ്ചര്‍, 56334-ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, 56373-ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, 56374- തൃശൂര്‍-ഗുരുവായൂര്‍, 56387-എറണാകുളം-കായംകുളം (കോട്ടയം വഴി), 56388-കായംകുളം-എറണാകുളം (കോട്ടയം വഴി) എന്നിവയാണ് പൂര്‍ണമായും സര്‍വ്വീസ് റദ്ദ് ചെയ്തിരിക്കുന്നത്. 56663 തൃശൂര്‍-കോഴിക്കോട്, 56664 കോഴിക്കോട്-തൃശൂര്‍ എന്നീ പാസഞ്ചറുകള്‍ ഷൊര്‍ണ്ണൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള പാതയില്‍ ഭാഗികമായി റദ്ദ് ചെയ്തത്.
ഇവയെല്ലാം ആയിരങ്ങളുടെ ആശ്രയങ്ങളായ ട്രെയിനുകളാണ്. ഗുരുവായൂര്‍ പാസഞ്ചര്‍ റദ്ദാക്കിയത് ആയിരക്കണക്കിന് തീര്‍ഥാടകരെയാണ് ബാധിക്കുക.
ഇവരെ ശ്രദ്ധിക്കുക; തിരുവനന്തപുരത്തെത്തിയ ഈ വിദേശികൾ ഒറ്റയാഴ്ച കൊണ്ട് കവർന്നത് ലക്ഷങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക