പ്രവാസികളെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും രാജ്യത്ത് തുടരാന്‍ അനുവദിക്കുമെന്ന് യുഎഇ. സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന നയ പരിഷ്കരണം എന്ന നിലയ്ക്കാണ് യു എ ഇ ഭരണകൂടത്തിന്റെ ഈ നീക്കം. അഞ്ചു വര്‍ഷത്തോളം ഈ വിസയിലൂടെ യുഎ ഇയില്‍ തുടരാന്‍ പ്രവാസികള്‍ക്ക് സാധിക്കും.
അതേസമയം 55 വയസിന് ശേഷം വിരമിക്കുന്ന പ്രവാസികള്‍ക്ക് നല്കുന്ന പെര്‍മനന്റ് വിസ പുതുക്കുന്നതിന് മൂന്ന് നിബന്ധനകള്‍ യു എ ഇ ഭരണകൂടം മുന്നോട്ട് വെച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രോപ്പര്‍ട്ടിയില്‍ രണ്ട് മില്യണ്‍ ദിര്‍ഹത്തില്‍ കുറയാത്ത മൂല്യം വരുന്ന നിക്ഷേപം, ഒരു മില്യണ്‍ ദിര്‍ഹത്തില്‍ കുറയാത്ത സമ്പാദ്യം, പ്രതിമാസം 20,000 ദിര്‍ഹത്തില്‍ കുറയാത്ത സ്ഥിര വരുമാനം എന്നിവയില്‍ ഏതെങ്കിലും യോഗ്യത ഉള്ളവര്‍ക്ക് വിസ പുതുക്കി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക