ഇന്ത്യൻ സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ആമിർ ഖാൻ അമിതാഭ് ബച്ചൻ തുടങ്ങിയർ ഒന്നിക്കുന്ന തഗ്സ് ഓഫ് ഹിന്ദോസ്ഥാനിലെ ആമിർ ഖാന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങി.
ഫിരംഗി എന്നാണ് ചിത്രത്തിൽ ആമിർഖാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കയ്യില്‍ ഒരു മദ്യകുപ്പിയുമായി കുതിരപ്പുറത്തിരിക്കുന്ന ഫിരംഗിയുടെ ബാക്ക് ഗ്രൗണ്ടില്‍ വലിയൊരു കപ്പലും കാണാം. കരുത്തനായ ഒരു കുതിരയുടെ പുറത്ത് ഒരു കടല്ക്കൊള്ളകാരനെ അനുസ്മരിപ്പിക്കുന്ന നിറംപകിട്ടേറിയ വേഷവിധാനങ്ങളോടെ, ചുണ്ടിലൊരു ചിരിയുമായാണ് ഫിരംഗി ഇരിക്കുന്നത്. പ്രസന്നവദനനാണ് ഫിരംഗി.
‘തഗ്സ് ഓഫ് ഹിന്ദോസ്ഥാ’ന്റെ റിലീസ് ചെയ്ത അഞ്ചാമത്തെ മോഷന്‍ പിക്ച്ചറാണിത്. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്ന അമിതാഭ് ബച്ചന്, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ഖ്, ജോണ്‍ ക്ലീവ് എന്നിവരുടെ മോഷന്‍ പോസ്റ്ററുകളും മുന്‍പ് പുറത്തുവന്നിരുന്നു. വിജയ് കൃഷ്ണ ആചാരി സംവിധാനം നിര്‍വ്വഹിക്കുന്ന ‘തംഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’ എന്ന ആക്ഷന്‍- അഡ്വഞ്ചര്‍ ഫിലിം നവംബര്‍ 8 ന് തിയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക