താനും ഭർത്താവ് ഡാനിയേൽ വെബ്ബറും തമ്മിൽ വിവാഹമോചിതരാകുന്ന എന്ന തരത്തിൽ വന്ന വ്യാജവാർത്ത തന്നെ ഏറെ വിഷമിപ്പിച്ചെന്ന് പ്രശസ്ത നടി സണ്ണി ലിയോൺ. ആ ഞെട്ടലിൽ നിന്നും മാറും മുൻപേ അന്നേ ദിവസം തന്നെ താൻ ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ തന്നെ വളരെയധികം വിഷമിപ്പിച്ചുവെന്നും താരം പറഞ്ഞു. തന്നെ മാത്രമല്ല ഭർത്താവ് ഡാനിയേലിനെയും ഇരു വാർത്തകളും അസ്വസ്ഥമാക്കി എന്നും സണ്ണി കൂട്ടിച്ചേർത്തു.
വിവാഹമോചിതരാകുന്നു എന്ന വർത്തകേട്ട് ഭർത്താവ് ഡാനിയേലിന്റെ അമ്മ തന്നെ നേരിട്ട് വിളിച്ച് കാര്യങ്ങൾ തിരക്കിയെന്നും സണ്ണി തുറന്നു പറഞ്ഞു. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി ലിയോൺ മനസ്സ് തുറന്നത്.
മകളുമൊത്ത് കാണാൻ കഴിയുന്ന സിനിമകൾ മാത്രമേ ഇനി ചെയ്യൂ; അഭിഷേക് ബച്ചൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക