പർദ്ദയണിഞ്ഞ് ആൾമാറാട്ടം നടത്തി പ്രസവ വാർഡിൽ കയറിയ പോലീസുകാരൻ അറസ്റ്റിൽ. കുളമാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ നൂര്‍ സമീറാണ് പർദ്ദയണിഞ്ഞ് പ്രസവ വാർഡിൽ കയറിയത്. ഇയാൾക്കെതിരെ ആൾമാറാട്ടത്തിന് കേസെടുത്തു.
പെരുമ്പള്ളിച്ചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പര്‍ദ ധരിച്ച് പ്രസവ വാര്‍ഡിലേക്ക് കയറിയ നൂര്‍ സമീറിനെ ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനാണ് ആദ്യം കാണുന്നത്. ബഹളം വെച്ചപ്പോള്‍ ഇയാള്‍ ഇറങ്ങിയോടി. സെക്യൂരിറ്റി ജീവനക്കാരന് തടഞ്ഞു നിര്‍ത്തി. പൊലീസുകാരനാണെന്ന് പറഞ്ഞ് ഇയാള്‍ കുതറിയോടി രക്ഷപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരന്റെയും വാര്ഡിലുള്ളവരുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
കഞ്ചാവ് കേസിലെ പ്രതിയെ തട്ടിക്കൊണ്ട് പോയി പണം തട്ടിയ കേസിൽ ഇയാൾ മുൻപും അറസ്റ്റിലായിട്ടുണ്ട്. ഇതിന്റെ പേരിൽ ഏറെ നാളത്തെ സസ്പെൻഷന് ശേഷം ഈയടുത്താണ് ഇയാൾ ജോലിയിൽ വീണ്ടും പ്രവേശിച്ചത്.
ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ട് പൊട്ടിക്കരഞ്ഞ് നടി ഹണി റോസും; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക