തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ അന്തരിച്ച വയലിന് ഇതിഹാസം ബാലഭാസ്കറിന്റെ സംസ്കാരം നാളെ തിരുമലയിലെ വീട്ടുവളപ്പില്‍ നടത്തും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
അതിനുശേഷം മൃതദേഹം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകും. ശേഷം സംസ്കാരം നടക്കും.
ബാലഭാസ്കറിന്റെ മരണ വിവരം അറിഞ്ഞ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളടക്കം നിരവധി പേര് ആശുപത്രിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക