കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാനിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടർന്ന് തൃശൂർ, പാലക്കാട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. അതെ സമയം ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് ഉണ്ടാകും.
കഴിഞ്ഞ ദിവസം ഇടുക്കി, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഒക്ടോബർ 7 ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിൽ തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ റെഡ് അലർട്ടാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായും ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക