അഞ്ചു വയസ്സുകാരിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് പീഡിപ്പിച്ച രണ്ടു പൂജാരിമാർ അറസ്റ്റിൽ. ചൊവ്വാഴ്ച മധ്യപ്രദേശിലെ ധാതിയ ജില്ലയിലാണ് സംഭവം. പൂജാരിമാരായ രാജു പണ്ഡിറ്റ് (55), ബതോളി പ്രജാപതി (45) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
മധുരം നൽകാമെന്ന് പറഞ്ഞ് ഇവർ കുട്ടിയെ ക്ഷേത്രത്തിനകത്തേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കുകയായിരുന്നു . പീഡനത്തിന് ശേഷം ഇവർ തന്നെ കുട്ടിയെ വീട്ടിൽ കൊണ്ടാക്കി. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തു. എന്നാൽ വീട്ടിലെത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെട്ടതോടെ കുട്ടിയുടെ ‘അമ്മ കാര്യം തിരക്കുകയായിരുന്നു.
തിരുവനന്തപുരത്ത് കടൽ ഉൾവലിഞ്ഞു; ജാഗ്രത നിർദ്ദേശം നൽകി, തീരദേശ വാസികൾ ആശങ്കയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക