ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് സുപ്രീം കോടതി അനുമതി നൽകിയ സാഹചര്യത്തിൽ സുന്നി പള്ളികളിലും മുസ്ലിം സ്ത്രീകൾക്ക് പ്രവേശനമനുവദിക്കണമെന്ന് വാദിച്ച് പുരോഗമന മുസ്ലീം സംഘടനകൾ രംഗത്ത്.
ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുരോഗമന മുസ്ലീം സ്ത്രീ സംഘടനയായ നിസ പറഞ്ഞു.
ഇതേ ആവശ്യം ഉന്നയിച്ച് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന് സുന്നത്ത് സൊസെെറ്റിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ആചാരങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്ന് ഇ.കെ വിഭാഗം നിലപാട് അറിയിക്കുമ്ബോള്‍ സ്ത്രീപ്രവേശന വിഷയത്തോട് പ്രതികരിക്കാന്‍ എ.പി സുന്നികള്‍ തയ്യാറായിട്ടില്ല.
അതിനിടെ സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി കെ.ടി ജലീലും നടത്തിയ പ്രസ്താവനകള്‍ സുന്നികളെ ചൊടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക