ഉപഭോക്താക്കളെ ഞെട്ടിച്ചു കൊണ്ട് ദൃശ്യവിസ്മയമൊരുക്കി ഫെയ്സ്ബുക്ക്. ന്യൂസ് ഫീഡിൽ ത്രിമാന ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഫെയ്സ്ബുക്ക് ഈ ദൃശ്യാനുഭവം ഒരുക്കിയിരിക്കുന്നത്. പുതിയ ഫീച്ചർ വഴി ത്രിമാന ചിത്രങ്ങൾ കാണുവാനും നിർമ്മിക്കുവാനും സാധിക്കും.
ഉപയോക്താക്കൾ നിർമ്മിക്കുന്ന ചിത്രത്തിന്റെ മറ്റു കൂട്ടാൻ മള്‍ട്ടിപ്പിള്‍ ലെയേഴ്സ് , ടെക്സ്റ്റ്ര്‍ , കോണ്‍ട്രാസ്റ്റിംഗ് കളേഴ്സ് എന്നിവ ക്രമീകരിക്കാന്‍ സാധിക്കും. ഡ്യുവല്‍ ക്യാമറ വഴി പോട്രേയ്റ്റ് മോഡ് വഴി എടുക്കുന്ന ചിത്രങ്ങള്‍ക്കാണ് ഇത്തരത്തില്‍ ത്രിഡി കാഴ്ച സാധ്യമാക്കുന്നത് . ഇത്തരം ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ത്രിഡി ചിത്രമായി ഷെയര്‍ ചെയ്യുന്നതോട് കൂടി ഇവയ്ക്ക് ത്രിഡി സ്വഭാവം കൈവരിക്കും . വിര്‍ച്വല്‍ റിയാലിറ്റി വഴിയും ഇത്തരം ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കും . വരുന്ന ആഴ്ചകളില്‍ എല്ലാവരിലേക്കും ഈ ദൃശ്യ വിസ്മയം മുന്നിലെത്തും.
https://www.facebook.com/Facebook360/videos/1967317100049786/
പ്രതികരിക്കാൻ ഇവിടെ എഴുതുക