ശബരിമല സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തും വിധം സമൂഹമാധ്യമങ്ങള്‍ വഴി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവർക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളിലുണ്ടായ സംഘർഷങ്ങളിൽ 16 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതിൽ 15 എണ്ണവും ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ്. ഇത്രയും കേസുകളിലായി 45 പേരാണ് റിമാൻഡിലുള്ളത്.പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് വേറെയും കേസെടുത്തിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലിൽ പ്രകടനം നടത്തിയതിന് യുവമോർച്ച പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക