പത്തനംതിട്ട: പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിയാളായ യുവതികള്‍ മടങ്ങി.
ഞായറാഴ്ച്ച രാവിലെ ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള വാസന്തി, ആദിശേഷി എന്നീ രണ്ട് യുവതികളാണ് ശബരിമല സന്ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ഇവരെ പമ്പയില്‍ വെച്ച് ഭക്തര്‍ തടഞ്ഞു.
പിന്നീട് ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് പോകാന്‍ തയ്യാറാണെന്ന് യുവതികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
എന്നാല്‍ ശബരിമലയിലെ പ്രതിഷേധങ്ങളെ കുറിച്ച് അറിയാതെയാണ് തങ്ങള്‍ വന്നതെന്ന് ഇവര്‍ പ്രതികരിച്ചു. ആന്ധ്രയിലില് നിന്നു കേരള സന്ദര്‍ശനത്തിനെത്തിയ സംഘത്തിലുള്ള 42,43 വയസുള്ളവരാണ് യുവതികളെന്ന് പോലീസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക