ടൈറ്റിൽ റോളിന് കിട്ടിയതിനെക്കാൾ വൻസ്വീകാര്യതയാണ് റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കിയൊരുക്കിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ ഇത്തിക്കരപക്കി എന്ന കഥാപാത്രത്തിന് ലഭിച്ചത്. മോഹൻലാലാണ് കൊച്ചുണ്ണിയിൽ പക്കിയുടെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. കേവലം 20 മിനിറ്റ് മാത്രം നീണ്ടു നിൽക്കുന്ന പക്കിയുടെ ഒരു മുഴുനീള സിനിമ വന്നിരുന്നെങ്കിൽ എന്നാലോചിച്ചവരാകും സിനിമ കണ്ടവരെല്ലാം.
എന്നാൽ ഇത്തിക്കര പക്കി എന്ന ഒരു മുഴുനീള സിനിമയുടെ ആലോചനയുണ്ടെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് വ്യക്തമാക്കി കഴിഞ്ഞു. അടുത്തിടെ ഒരു പ്രൊമോഷന് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയാണ് ഇങ്ങനെയൊരു ചിത്രത്തെക്കുറിച്ച് തനിക്ക് ഐഡിയ തന്നതെന്നും റോഷൻ പറഞ്ഞു. ഇത്തിക്കര പക്കിയായി വെള്ളിത്തിരയിലെത്തുക മമ്മൂട്ടിയാണോ മോഹൻലാൽ ആണോ എന്ന ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ.
ഭാര്യയും മുൻകാമുകിയും കണ്ടുമുട്ടിയാൽ എന്ത് ചെയ്യും? ഷോർട്ട് ഫിലിം കാണൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക