വിജയ് സേതുപതി തൃഷ എന്നിവരെ കഥാപാത്രങ്ങളാക്കി പ്രേം കുമാർ അണിയിച്ചൊരുക്കിയ പ്രണയ ചലച്ചിത്രം 96 വേള്‍ഡ് വൈഡ് ബോക്സ് ഓഫിസില്‍ 50 കോടി ക്ലബ്ബിലെത്തി. കേരളത്തിൽ നിന്ന് മാത്രം ചിത്രം 5 കോടി റോപ്പ് കളക്ട് ചെയ്തു. യു എ ഇ സെന്ററുകളിലും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. കേരളത്തിൽ ആദ്യ ആഴ്ചകളിലേക്കാൾ കൂടുതൽ ഷോകളാണ് ഇപ്പോഴുള്ളത്.
കൗമാരകാലത്ത് സ്കൂളില്‍ നിന്നുണ്ടായ ആദ്യ പ്രണയം നഷ്ടമായ ഇരുവരും ആഗ്രഹിച്ചിട്ടും ചില സാഹചര്യങ്ങള്‍ മൂലം പിന്നീട് കാണാനാകാത്തതും 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് സേതുപതിയുടെയും ത്രിഷയുടെയും പ്രകടനത്തിനൊപ്പം തന്നെ മിന്നുന്ന പ്രകടനമാണ് ഇവരുടെ കൗമാരകാലം അവതരിപ്പിച്ച താരങ്ങളും കാഴ്ചവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക