നാല് മണിക്ക് ചൂടോടെ കഴിക്കാൻ ഇന്ന് മുളക് ബജിയും മുളക് ചമ്മന്തിയുമുണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
വലിയ പച്ചമുളക് -4
കടലമാവ് -1/ 2 കപ്പ്
അരിപ്പൊടി -2 ടേബിൾ സ്പൂൺ
മുളകുപൊടി -1/ 2 ടി സ്പൂൺ
സോഡാ പൊടി – 1/ 2 ടി സ്പൂൺ
ജീരകം,മഞ്ഞൾപ്പൊടി ,കായപ്പൊടി – 1 പിഞ്ച്
വെളുത്ത എള്ള്- 1 ടേബിൾ സ്പൂൺ (optional )
വാള ൻ പുളിയുടെ നീര് – 1 ടേബിൾ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത്- കുറച്ച്
തയ്യാറാക്കുന്ന വിധം
കടലമാവും അരിപ്പൊടിയും ഉപ്പും മഞ്ഞളും ജീരകവും മുളകുപൊടിയും സോഡാ പൊടിയും കുറച്ചു വെള്ളം ചേർത്ത് കട്ടിയുള്ള മാവ് തയ്യാറാക്കുക.
പച്ചമുളക് നെടുകെ മുറിച്ചു അകത്ത് നിന്നും സീഡ്സും നാരുമൊക്കെ മാറ്റുക.
സവാളയും ഇഞ്ചിയും പൊടിയായി അരിഞ്ഞതും എള്ളും പുളിയുടെ നീരുചേർത്ത് ഒന്ന് ചതക്കുകയോ അരക്കുകയോ ചെയ്യുക.
ഈ മിക്സ് മുളകിനകത്തേക്ക് ഫിൽ ചെയ്ത ശേഷം കടലമാവ് മിക്സിൽ മുക്കി ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ ആകും വരെ വറുത്തെടുക്കുക . ബജി റെഡി .
ചട്ണി
വാളൻ പുളി (ഒരു നെല്ലിക്ക വലിപ്പം ) പിഴിഞ്ഞതിലെക്കു അരക്കപ്പ് വെള്ളവും 3 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് തിളപ്പിച്ച് നന്നായി കുറുകി വരുമ്പോൾ 1/2 ടി സ്പൂൺ ജീരകപ്പൊടിയും ചേർത്ത് വാങ്ങാം.
സ്ഥിരം ചായയ്ക്ക് പകരം ഇന്ന് തന്തൂരി ചായ ആയാലോ? പരീക്ഷിച്ചു നോക്കൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക