ചായപ്രേമികൾക്കായി ഇതാ ഒരു വ്യത്യസ്തമായ റെസിപ്പീ – തന്തൂരി ചായ.
ചേരുവകൾ
പാൽ – 1 കപ്പ്
വെള്ളം – 1.5കപ്പ്
തേയില – 2 tbsp
പഞ്ചസാര – 2 tsp
ലെമൺ ഗ്രാസ് 1 tbsp
പുതിനയില 1 tbsp
ചായ് മസാല – 2 നുള്ള്
മൺപാത്രം
തയ്യാറാക്കേണ്ട രീതി
മൺപാത്രം സ്റ്റവിൽ വച്ച് മീഡിയം ഫ്ളൈമിൽ 10 മിനിറ്റ് ചൂടാക്കുക.
മറ്റൊരു പാത്രത്തിൽ വെള്ളം തേയില പഞ്ചസാര ലെമൺ ഗ്രാസ് ചായ് മസാല പുതിനയില വെള്ളം എന്നിവ ചേർത്ത് സാധാരണ രീതിയിൽ ചായ തിളപ്പിക്കുക. തിളയ്ക്കുമ്പോൾ പാൽ ചേർത്ത് 2 മിനിറ്റ് ചൂടാക്കുക.
ചൂടാക്കിയ മൺപാത്രം മറ്റൊരു പാത്രത്തിലേക്ക് സൂക്ഷിച്ച് ഇറക്കി വച്ചതിനു ശേഷം അതിലേക്ക് അരിച്ച ചായ ഒഴിച്ചതിനു ശേഷം കുറച്ച് നേരം അതിനകത്ത് തന്നെ വയ്ക്കുക.
ചൂടോടെ കുടിക്കാം.
ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാൽ സംഭവിക്കുന്നത് ഇതാണ്; വീഡിയോ കാണൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക