വിവാഹം കഴിച്ച് രണ്ടിലേറെ കുട്ടികളുള്ളവരുടെ വോട്ടവകാശം എടുത്തുകളയണമെന്നും തന്നെപ്പോലെ അവിവാഹിത ജീവിതം നയിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യം ഉന്നയിച്ച് യോഗ ഗുരു ബാബാ രാംദേവ്.
കുടുംബ ജീവിതം നയിക്കുക എന്നത് പ്രയാസകരമായ ഒരു കാര്യമാണ്. അങ്ങനത്തെ ഭാരങ്ങൾ ചുമക്കാൻ തനിക്ക് താല്പര്യമില്ലെന്നും പതഞ്ജലി പോലുള്ള ഉത്പന്നങ്ങൾ നിർമ്മിച്ച് 2050 ഓടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാക്കി മാറ്റാനാണ് തന്റെ ലക്ഷ്യമെന്നും ബാബാ രാംദേവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക