ശബരിമല ദർശനത്തിനെത്തിയ 52 കാരി തൃശൂർ സ്വദേശിനി ലളിതാ രവി (52)യെ തടഞ്ഞ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്.
വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതില്‍ ആദ്യത്തെ അറസ്റ്റാണ് സൂരജിന്റേത്. ലളിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക