കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ച ഒരു ചിത്രം ഏറെ ഹൃദയഭേദകമായിരുന്നു. മുഖത്ത് മാരകമായി മുറിവേറ്റ് രക്തം വാര്‍ന്ന അവസ്ഥയില്‍ ഒരു പെണ്‍കുരങ്ങ് തന്റെ കുഞ്ഞിനെ മാറോട് ചേര്‍ത്ത് നിറുത്തിയിരിക്കുന്നതായിരുന്നു ആ ചിത്രം. അല്പം മനസാക്ഷിയുള്ള ആരുടെയും നെഞ്ചുലയ്ക്കുന്ന സംഭവം സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.
ഭക്ഷണത്തിനോ മറ്റ് കൈ നീട്ടിയപ്പോള്‍ ആരെങ്കിലും മുറിവേല്‍പ്പിച്ചതാകാം എന്നാണ് കരുതുന്നത്. എന്നാല്‍ ഇതിനെ രൂക്ഷപ്രതികരണവുമായി എത്തിയ യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘കഴിവ് ,മിടുക്ക് ,ചങ്കുറ്റം കാട്ടേണ്ടത് മിണ്ട പ്രാണിയോടല്ല . അതിഥിയായി നിന്റെയൊക്കെ സ്വീകരണമുറിയില്‍ കയറി വന്നതല്ല .നീയൊക്കെ ഇവര്‍ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് സമാധാനത്തോടെ ജീവിക്കുന്നയിടത്ത് നിയമം ലംഘിച്ച് കള്ള് കുടിക്കാന്‍ പോകുന്നത് ഭയം കൊണ്ടല്ലേ ? .അവിടെ നീയൊക്കെ തിന്നുന്ന Snacks തേടി എത്തുന്നത് വിശപ്പ് കൊണ്ട് തേടി വരുന്നത് ? .അതിന് ഈ ക്രൂരതയാണോ വേണ്ടത്…ചെറ്റകളെ ….കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴമൊഴി ഉണ്ട് .അനുഭവിക്കും ഈ മിണ്ടപ്രാണിയുടെ വേദനയുടെ വിങ്ങല്‍ ,ശാപം .
NB .നിന്റെയൊക്കെ അമ്മ ഈ കരുത്ത് തന്നത് സമൂഹം നശിപ്പിക്കാനല്ല .വിദ്യ സമ്ബന്നന്‍ എന്ന certificate മാത്രം പോരാ ? മൂന്ന് അക്ഷരമുള്ള ‘ഹൃദയം ‘ ഉള്ളവര്‍ക്ക് വേദന ,നൊമ്ബരം അറിയാന്‍ സാധിക്കണം.
https://www.facebook.com/photo.php?fbid=205575820356675&set=a.120366602210931&type=3&permPage=1
പ്രതികരിക്കാൻ ഇവിടെ എഴുതുക