പ്രശസ്ത നടൻ ടി പി മാധവൻ ഗുരുതരാവസ്ഥയിൽ. വാർധക്യ സഹജമായ അസുഖങ്ങളാൽ ബുധനാഴ്ച ഉച്ചയോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു.
താരസംഘടനയായ അമ്മയുടെ സ്ഥാപക സെക്രെട്ടറിയായിരുന്നു ടി പി മാധവൻ. 600 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ആശ്രമ ജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ ടി.പി മാധവന് അവിടെ വച്ച് പക്ഷാഘാതം ബാധിച്ചതോടെയാണ് പത്തനാപുരം ഗാന്ധിഭവനിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക